തിങ്കളാഴ്‌ച, ഡിസംബർ 19, 2011

ഒരു തീവണ്ടിയാത്രയില്‍

തീവണ്ടി സ്റ്റേഷന്‍ വിട്ടു
പ്രണയം ,ജീവിതം പിന്നെയെന്ത്?
അവന്‍ ഇന്ദുവിനോട് ചോദിച്ചു
തീവണ്ടി അപ്പോഴും പാഞ്ഞുകൊണ്ടിരുന്നു
ഇന്ദുവിനത് വ്യക്തമായിരുന്നു ;പാളം പോലെ!
നിശ്ചയിച്ചുകഴിഞ്ഞു!
എന്താണ് നിശ്ചയിച്ചത്‌?
പ്രണയമോ ജീവിതമോ ?
രണ്ടും
അപ്പോള്‍ ഞാന്‍ ?
നീ വെറും സഹപ്രവര്‍ത്തകന്‍ മാത്രം !
എന്‍റെ പ്രണയം നീ കണ്ടില്ലേ ?
ഞാന്‍ കണ്ടു ഒരേയൊരു പ്രണയം
അതു ഞാന്‍ നിശ്ചയിച്ച്‌ കഴിഞ്ഞു
ഇനിയെന്ത്‌ ?
നിനക്കെന്നോട് പ്രണയമില്ലേ?
ഇന്ദുവിന്‍റെ കയ്യില്‍ ഒരു നാരങ്ങ ബാക്കി
ഇതാര്‍ക്കാണ് ഇന്ദു ?
ഇതെനിക്ക് അച്ഛന്‍ സമ്മാനിച്ചതാണ് ..
എന്‍റെ പ്രണയത്തിന്‍റെ ഓര്‍മയ്ക്കായി
നീയെനിക്കത് തരുമോ ?
നിന്നോടെനിക്ക് പ്രണയമില്ല!
അടിവരയിട്ടവള്‍  പറഞ്ഞു
ഇനിയെന്ത്‌ ?
സ്റ്റേഷനുകള്‍ പലതും കഴിഞ്ഞു
തീവണ്ടി കരഞ്ഞു കൊണ്ട് പാഞ്ഞു ...
സുഭാഷിന്‍റെ മനസ്സും
ഇവളിനി ജീവിക്കണ്ട !
എന്‍റെ പ്രണയം നിരസിച്ചു ..
ഇവളിനി ജീവിക്കണ്ട...
ഇന്ദു നീ പുഴയും ആകാശവും
മുട്ടിനില്‍ക്കുന്നത് കണ്ടിട്ടുണ്ടോ ?
ഇല്ലെങ്കില്‍ ?
നിനക്കതു ഞാന്‍ കാണിച്ചുതരാം
പ്രണയത്തിന്‍റെ കല്‍ക്കരി ദഹിച്ചു
വിഷപ്പുക തുപ്പുമ്പോള്‍
സുഭാഷ്‌ ഇന്ദുവിനത് കാണിച്ചു കൊടുത്തു
സുഭാഷ്‌ ആകാശം കണ്ടു
ഇന്ദു പുഴമാത്രം കണ്ടു ...

സ്വാതന്ത്ര്യദിനം

അര്‍ദ്ധരാത്രിയില്‍ നേടി
അര്‍ദ്ധരാത്രിയില്‍ അവസാനിക്കുന്നയാഘോഷം
ആശംസയില്‍ തുടങ്ങുന്ന
ഒരു സ്വാതന്ത്ര്യദിനം കൂടി ....
പതാക ഉയര്‍ത്തല്‍ ,
മധുരവിതരണം ,
ദേശഭക്തിഗാനം ....
പുഷ്പാര്‍ച്ചനയില്‍ ഒതുങ്ങുന്നു
നേടിത്തന്നവരുടെ സ്മൃതികള്‍ ...
ഗുരു പറഞ്ഞു “ഇതാണ് ഗാന്ധി ,
അര്‍ദ്ധനഗ്നനായ ഫക്കീര്‍”
അച്ഛനും പറഞ്ഞു “ഇതാണ് ഗാന്ധി ,
ഇതാണ് പതാക ,ഇന്ന് സ്വാതന്ത്ര്യദിനം !”
“എവിടെയാണച്ഛാ ഈ സ്വാതന്ത്ര്യം
എനിക്കിന്നു തന്നെ അത് കാണണം “
ദേശഭക്തിഗാനം ഉച്ചഭാഷിനിയില്‍ ...
അച്ഛനൊരു പൗരനായ്‌ നിന്നനില്‍പ്പില്‍ !

എന്‍റെ പഠനചിന്തകള്‍

ഞാനൊരു നാല് ചുമരുകള്‍ക്കിടയില്‍ പെടുമ്പോള്‍
എനിക്കുച്ചുറ്റുമൊരുപാട് കുട്ടികള്‍ നിരക്കുമ്പോള്‍
എന്‍റെ തുകല്‍ സഞ്ചിയില്‍ നിന്നൊരു പുസ്തകം നിവരുമ്പോള്‍
പഠനമുറിയിലൊരു മാഷ്‌ വഴിയറിയാതെ -
വന്നെന്നെ ചോദ്യം ചെയ്യുമ്പോള്‍
ഉത്തരം പറയാനാവാതെ ഞാന്‍ കുഴയുമ്പോള്‍
എന്നെ സഹായിക്കാനാരുമില്ലാതെ വരുമ്പോള്‍
പിന്നൊരു ‘പരിക്ഷണ’ത്തെ നേരിടുമ്പോള്‍
എനിക്കൊരുപാട് മാര്‍ക്ക്‌ കിട്ടുമ്പോള്‍..
ഞാന്‍ സന്തോഷവതിയാകുമ്പോള്‍.. ..
എനിക്കൊരു വല്യ സ്വീകരണം ലഭിക്കുമ്പോള്‍ ..
ഞാനൊരു വല്യ മാഷാകുമ്പോള്‍..
നാലുച്ചുമരുകള്‍ക്കുള്ളിലെ കുട്ടികളെ
ഞാന്‍ പഠിപ്പിക്കുമ്പോള്‍ .....

സ്വപ്നം

ചാപല്യമെനിക്കൊരു ശാപമായ്‌ ചിരിക്കവേ
ക്ഷണികമെന്‍ പേടിയെ
മഹാഗര്‍ത്തമാക്കുമെനാത്മാവേ
ശപിക്കട്ടെ നിന്നെ ഞാന്‍ ...
പേടികള്‍ തിരകളായുയരാവേ
മനസിലോരായിരം പ്രേതങ്ങള്‍ ,
ഭൂതങ്ങള്‍ പലതരം ...അങ്ങനെ –
വലിഞ്ഞു മുരുകുന്ന വേദന നീ അറിഞ്ഞിട്ടിലായിരിക്കാം
കണ്ണുകളിലേക്ക് ഉരുണ്ടു കയറുന്ന
ആ ഇരുട്ട് നീ കണ്ടിട്ടില്ലയിരിക്കാം
ഉറക്കയൂരക്കെ കരഞ്ഞിട്ടും  
കേള്‍ക്കാതെ സുഖ നിദ്രയിലാളുന്ന –
നിന്നിലെ നീയാവാനാനെനിക്കിഷ്ടം !

പൊന്നോണം

ഇത്തവണയും ഞാന്‍ കാത്തിരിക്കും
കുടവയറും ഓലക്കുടയുമായി
പാലൂറും പൂപ്പു ഞ്ചിരി ചുണ്ടിലേന്തി
മാവേലിത്തമ്പുരാന്‍ എഴുന്നള്ളുവാന്‍
വീടായ വീടൊക്കെത്തേടി ഞാന്‍
പൂവായപ്പൂവെല്ലാം തിരഞ്ഞുനോക്കി
മുക്കുറ്റിയില്ല,തുമ്പയില്ല ,കാക്കപ്പൂവോ കാണാനില്ല
ചെത്തിയും ചെമ്പരത്തിയും
പേരിനുമാത്രം എത്തിനോക്കി
ചാണകം കൊണ്ട് കളം മെഴുകി
തൃക്കാക്കരപ്പനെ കുടിയിരുത്തി
വട്ടത്തിലങ്ങനെ പൂക്കളമിട്ട്
തൂശനില വെട്ടി ചോറുമിട്ടു
കറികളങ്ങനെ പലതുമിട്ടു
പാലടതന്‍ മധുരവുമായ്
എന്നിട്ടും മാവേലിയെ കണ്ടതില്ല
ആര്‍പ്പുവിളിയും കേട്ടതില്ല
സദ്യതന്‍ മത്തുപിടിച്ചതിനാല്‍
ഉച്ചയുരക്കത്തിലെക്കാണ്ട് പോയി
വിലക്കുകൊളുത്തും തൃസന്ധ്യയായ്‌
എപ്പോഴേ മാവേലി വരേണ്ടതാനെന്നു ഞാന്‍
ഇത്തിരി വിഷമത്താലോര്ത്ത് പോയി 
‘പിണക്കം മതിയാക്കൂ മാവേലി ..’യെന്നു
പലവട്ടം മനസ്സില്‍ പറഞ്ഞു നോക്കി
അമ്പിളി മാനത്ത് തെളിഞ്ഞു നിന്നു
എപ്പോഴാണെന്‍ മാവെലി വരുന്നതെന്ന് ഞാന്‍
അമ്മയോടെപ്പോഴും തിരഞ്ഞുനോക്കി
പൂക്കളം വാടി,നിലാവും തെളിഞ്ഞു
വാതിലുകള്‍ പലതും അടഞ്ഞുപോയി
എന്നിട്ടും മാവേലി വന്നതില്ല
വട്ടതിലുള്ളൊരെന്‍ പൂക്കളം കണ്ടതില്ല
‘ആണ്ടിലോരിക്കളെ വരുകയോല്ലോ
ഇന്നലെ അമ്മ പറഞ്ഞതെന്ന് ‘
അമ്മയെ നോക്കി ചോദിച്ചു ഞാന്‍
‘മാവേലി വരില്ല ‘പൂക്കളം കാണില്ല
മാവേലി നമ്മുടെ മനസിലല്ലേ ?
വര്‍ഷത്തിലൊരിക്കല്‍ ഒത്തുകൂടാന്‍
പഴമക്കാര്‍ തീരത്തൊരു  സൂത്രമല്ലേ ?
സന്തോഷമാണെന്നും മാവേലി
സമൃദ്ധിയുടെതാണി സദ്യയും
ഇനിയും നമുക്ക് കാത്തിരിക്കാം
പുതിയോരാണ്ടിലെ തിരുവോണത്തിനായ്‌ ‘

ആ കുഞ്ഞ് വീണ്ടും കരയുന്നു

ആ കുഞ്ഞു വീണ്ടും കരയുന്നു
അമ്മയുടെ അമ്മിഞ്ഞ പാലിനായ്,
ഈണത്തിലുള്ള താരാട്ടുപ്പാട്ടിനായ്‌ ..

ആ കുഞ്ഞു വീണ്ടും കരയുന്നു
കിലുങ്ങുന്ന കളിപ്പാട്ടത്തിനായ്‌ ,
ചെണ്ടകൊട്ടുന്നൊരു കളിക്കുരങ്ങിനായ്‌

ആ കുഞ്ഞു വീണ്ടും കരയുന്നു
നിറമുള്ള കുഞ്ഞുടുപ്പിനായ്‌ ,
ചേലൊത്ത കുഞ്ഞിക്കുടയ്ക്കുവേണ്ടി..

ആ കുഞ്ഞു വീണ്ടും കരയുന്നു
കിട്ടാതെ പോയ മാര്‍ക്കിനുവേണ്ടി
തല്ലിയ ടീച്ചറെ ശപിച്ചുകൊണ്ട് ....

ആ കുഞ്ഞു വീണ്ടും കരയുന്നു
സ്നേഹം തരാതെ പോയ പെണ്‍സുഹൃത്തിനായ്‌
മറുപടിയില്ലാത്ത കത്തിനെ ചൊല്ലി

ആ കുഞ്ഞു വീണ്ടും കരയുന്നു  
ഫലമില്ലാതെ പോയ അപേക്ഷക്കായി ..
ഇനിയും കിട്ടാത്ത ജോലിക്കുവേണ്ടി ..

ആ കുഞ്ഞു വീണ്ടും കരയുന്നു
ജാതകം ചേരാത്ത പെണ്ണിനെ ചൊല്ലി
അഴകാര്‍ന്ന വടിവൊത്ത പെണ്ണിനുവേണ്ടി

ആ കുഞ്ഞു വീണ്ടും കരയുന്നു
പരിഭവം തീരാത്ത ഭാര്യയെ ചൊല്ലി
നെറികെട്ട കുട്ടിയുടെ വികൃതിയെ ചൊല്ലി

ആ കുഞ്ഞു വീണ്ടും കരയുന്നു
ഇനിയും കരയേണ്ട ദിവസത്തെ ചൊല്ലി
ഒഴിഞ്ഞ കീശയുടെ കാര്യമോര്‍ത്ത്
ഇനിയെന്നും പാലിനായ് കരയുന്ന കുഞ്ഞായിരിക്കാന്‍
ആ കുഞ്ഞു വീണ്ടും കരയുന്നു ....

കൊതി

അച്ഛന്‍ വരുന്നുണ്ട് ദൂരെനിന്നു
കൊച്ചുപൊതിയുണ്ട് കയ്യില്‍
മുന്തിരിയല്ലതു തീര്‍ച്ച !
ഇന്നലെ പറഞ്ഞൊരു ഹല്‍വയാകാം..
ധൃതി പോരച്ഛനിപ്പോഴും
ഞാനിവടെയുണ്ടെന്ന ഓര്‍മയില്ല
അടക്കാനാവാത്തയെന്‍റെ കൊതി
അച്ഛനിപ്പോഴും മറന്നുപ്പോയി.
അനിയന്‍ അറിയും മുമ്പേ ഞാനിവടെ
അച്ഛനെ കണ്ടതറിയുന്നില്ലച്ഛന്‍
കൂട്ടുകാരൊത്തു കുശലം പറയുമ്പോള്‍
‘മതി നിര്‍ത്തി പോരൂ ‘വെന്നു ഞാന്‍
പലവട്ടം പറഞ്ഞതും കേള്‍ക്കുന്നില്ലച്ഛന്‍
ഓടിചെല്ലണമോ വേണ്ടയോ
ശങ്കിച്ച് ഞാന്‍ നില്‍ക്കുമ്പോള്‍
കൊച്ചനിയന്‍ വിജയിയായ്‌ പൊതി –
വാങ്ങുന്നത് ഭീരുവായ്‌ കാണുന്നു ഞാന്‍ !

കൂട്ടുകാര്‍

വരൂ നമുക്കൊരുമിച്ചു നടക്കാം
ഈ ഇടവഴിയിലൂടെ ഒരിക്കല് കൂടി
ചെമ്മണ്ണ് പുരണ്ട കാല്‍ കുഴയും വരെ
വെയില്‍ കൊണ്ട് നാം വാടിതലരും വരെ
വഴിയില്‍ ഞാവല്‍ പഴങ്ങള്‍ കാണാം
കദളിവാഴക്കൂമ്പു പൂക്കള്‍ കാണാം
കയ്യില്‍ കരുതാം പങ്കിട്ടെടുക്കാം
കാത്തു നില്‍ക്കും സുഹൃത്തിനെ കാണാം
വഴിയാത്രക്കാര്‍ പലരും വരും
കുശലം പറയേണം പരിചയം പുതുക്കേണം
ഇടവഴിയവസാനിക്കുമ്പോള്‍ മറ്റു കൂട്ടരേ കാണാം
പിരിയുമ്പോള്‍ പങ്കിടാന്‍ കടലാസു കരുതെനം
അതില്‍ രണ്ടു വരികള്‍ മറക്കാതെ കുറിക്കണം
കാണുമ്പോള്‍ ചിരിക്കേണം ,സൌഹൃദം പുതുക്കേണം
ഓര്‍മയിലുണ്ടാവട്ടെ എന്റെ പേരും!

കുറച്ച് പാട്ട് കേട്ടാലോ ?