തിങ്കളാഴ്‌ച, ഡിസംബർ 19, 2011

കൊതി

അച്ഛന്‍ വരുന്നുണ്ട് ദൂരെനിന്നു
കൊച്ചുപൊതിയുണ്ട് കയ്യില്‍
മുന്തിരിയല്ലതു തീര്‍ച്ച !
ഇന്നലെ പറഞ്ഞൊരു ഹല്‍വയാകാം..
ധൃതി പോരച്ഛനിപ്പോഴും
ഞാനിവടെയുണ്ടെന്ന ഓര്‍മയില്ല
അടക്കാനാവാത്തയെന്‍റെ കൊതി
അച്ഛനിപ്പോഴും മറന്നുപ്പോയി.
അനിയന്‍ അറിയും മുമ്പേ ഞാനിവടെ
അച്ഛനെ കണ്ടതറിയുന്നില്ലച്ഛന്‍
കൂട്ടുകാരൊത്തു കുശലം പറയുമ്പോള്‍
‘മതി നിര്‍ത്തി പോരൂ ‘വെന്നു ഞാന്‍
പലവട്ടം പറഞ്ഞതും കേള്‍ക്കുന്നില്ലച്ഛന്‍
ഓടിചെല്ലണമോ വേണ്ടയോ
ശങ്കിച്ച് ഞാന്‍ നില്‍ക്കുമ്പോള്‍
കൊച്ചനിയന്‍ വിജയിയായ്‌ പൊതി –
വാങ്ങുന്നത് ഭീരുവായ്‌ കാണുന്നു ഞാന്‍ !

അഭിപ്രായങ്ങളൊന്നുമില്ല:

കുറച്ച് പാട്ട് കേട്ടാലോ ?