വെള്ളിയാഴ്‌ച, ഡിസംബർ 02, 2011

മയില്‍പ്പീലി

ഒരു കുട്ടി അവന്‍ പോകുന്ന വഴിയെല്ലാം മയില്‍പ്പീലി തിരഞ്ഞുകൊണ്ടിരുന്നു.പിന്നിട്ട വഴികളിലെവിടെയോവെച്ച് നഷ്ടമായതാണത്.
കൂട്ടുകാരൊത്തു കളിക്കുമ്പോഴും മാമ്പഴത്തിനായി ഓടുമ്പോഴും അവന്‍ മയില്‍പ്പീലിയെക്കുറിച്ച് ആലോചിച്ചുകൊണ്ടേയിരുന്നു...
പിന്നീട് ഒരിക്കല്‍ അവനത് കിട്ടി..പക്ഷേ അന്നതവന് ചാരുകസേരയില്‍ ഇരിക്കുമ്പോള്‍ കൊച്ചുമക്കള്‍ വീശാന്‍ കൊടുത്തതായിരുന്നു....

...............................................................................................................................................................................
ഒരു ചെറിയ കാര്യം ......
2001  ലെ മലയാള മനോരമ ദിനപത്രത്തില്‍ നാലുവരികഥകള്‍ എന്നപേരില്‍ പ്രസിദ്ധീകരിച്ചു

1 അഭിപ്രായം:

HussainNellikkal പറഞ്ഞു...

നന്നായിട്ടുണ്ട് ...ചെറിയ വരികളിലൂടെ ഒരുപാടു പറഞ്ഞത് പോലെ തോന്നി .

കുറച്ച് പാട്ട് കേട്ടാലോ ?