അമ്മുമ്മയാണ് ഇനിക്ക് പച്ചമരുന്നുകളെക്കുറിച്ച് പറഞ്ഞു തന്നത്,അതു മാത്രമല്ല,അമ്മുമ്മയ്ക് ഒരുപാട് കാര്യങ്ങള്‍ അറിയാം......അതെല്ലാം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്,കൂടെ ഞാന്‍ വായിച്ചറിഞ്ഞ കാര്യങ്ങളും...................
നെല്ലിക്ക

ഒരു കിലോ നെല്ലിക്ക കഴുകി തുടച്ചത്,ഒരു കിലോ ശര്‍ക്കര,കാല്‍ കിലോ ഉണക്കമുന്തിരി,കറുകപ്പട്ട,ഗ്രാമ്പു ,ഏലക്കായ,കുരുമുളക് ഇവ പൊടിച്ചത് രണ്ടു സ്പൂണ്‍ വീതം....ഇവയെല്ലാം ഒരു ഭരണിയില്‍ ആദ്യം നെല്ലിക്ക ,ശര്‍ക്കര ,ഉണക്കമുന്തിരി,പൊടികള്‍ ഇവ അടുക്കിയടുക്കി ഇടുക.ഭരണി മൂടി കെട്ടി നാല്‍പ്പത്തൊന്നു ദിവസം കഴിഞ്ഞു അരിച്ചെടുത്ത് കുപ്പിയില്‍ സൂക്ഷിക്കുക....ദിവസവും രണ്ടു സ്പൂണ്‍വീതം കഴിക്കുക
==============================================================================================
കറ്റാര്‍വാഴയെക്കുറിച്ച് പലര്‍ക്കും ശരിക്ക് അറിയില്ല എന്നതാണ് സത്യം! മുടി വളരാന്‍ കറ്റാര്‍വാഴയോളം നല്ല ഔഷധം വേറെയില്ല....വെളിച്ചെണ്ണയും കറ്റാര്‍വാഴയുടെ നീരും സമം എടുത്ത് കാച്ചി മുടിയില്‍ തേക്കുകയാണെങ്കില്‍ മുടി നന്നായി വളരും..കാന്‍സര്‍ എന്ന മഹാവ്യാധിക്ക് ഏറ്റവും നല്ല ഔഷധമാണ് കറ്റാര്‍വാഴ...കറ്റാര്‍വാഴയുടെ നീരും,തേനും സമമെടുത്ത് കഴിക്കുകയാണെങ്കില്‍ കാന്‍സറിന് ഏറ്റവും ഉത്തമമായ ഔഷധമാണ് (എന്‍റെ ബന്ധുവിന് ഇത് പ്രയോജന പെട്ടിട്ടുണ്ട്) ഉദരരോഗങ്ങള്‍ക്കും ഇതേ ഔഷധം പ്രയോഗിക്കാവുന്നതാണ്..(.ഉദരപ്പുണ്ണ് മുതലായവയ്ക്ക്)...പൊള്ളല്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന നീറ്റലിന് കറ്റാര്‍വാഴയുടെ നീര് പുരട്ടിയാല്‍ നല്ല ആശ്വാസം ഉണ്ടാകും.മുഖസൗന്ദര്യത്തിനും കറ്റാര്‍വാഴ ഉപയോഗിക്കുന്നുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ