തിങ്കളാഴ്‌ച, ഡിസംബർ 05, 2011

അമ്മുമ്മയാണ് എനിക്ക് പച്ചമരുന്നുകളെക്കുറിച്ച് പറഞ്ഞു തന്നത്,അതു മാത്രമല്ല,അമ്മുമ്മയ്ക് ഒരുപാട് കാര്യങ്ങള്‍ അറിയാം......അതെല്ലാം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്
                                                                                 നെല്ലിക്ക
 ഈ നെല്ലിക്ക നിസ്സാരപുള്ളിയല്ല കെട്ടോ...ആദ്യം കയ്ക്കും പിന്നെ മധുരിക്കും അതാണ് നെല്ലിക്കയെക്കുറിച്ച് ആദ്യം ഓര്‍മ്മ വന്നത്‌.....അത് ഒരു പഴഞ്ചൊല്ല്...പക്ഷേ ബാക്കി കേട്ടോളൂ....നെല്ലിക്കയ്ക്ക് ധാത്രി എന്നൊരു പേരുണ്ട്‌ -സംസ്കൃതത്തില്‍.നെല്ലിക്കയുടെ നീര് ചേര്‍ത്ത് എണ്ണകാച്ചി മുടിയില്‍ പുരട്ടിയാല്‍ മുടി നന്നായി വളരും,നെല്ലിക്ക പച്ചമഞ്ഞളും ചേര്‍ത്ത് അതിരാവിലെ കഴിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് നല്ല ആശ്വാസമുണ്ടാകും,വിളര്‍ച്ച ഉള്ളവര്‍ക്ക് രാവിലെ രണ്ടു നെല്ലിക്ക വീതം തിന്നാല്‍ വിളര്‍ച്ച മാറും.....ഇനി നല്ല ഓര്‍മ്മശക്തിയും ,രക്തപ്രസാദവും വരാനുള്ള നെല്ലിക്കാരിഷ്ടം ഉണ്ടാക്കാം വീട്ടില്‍ തന്നെ!
                                                                    നെല്ലിക്കാരിഷ്ടം
                     ഒരു കിലോ നെല്ലിക്ക കഴുകി തുടച്ചത്,ഒരു കിലോ  ശര്‍ക്കര,കാല്‍ കിലോ ഉണക്കമുന്തിരി,കറുകപ്പട്ട,ഗ്രാമ്പു ,ഏലക്കായ ഇവ പൊടിച്ചത് രണ്ടു സ്പൂണ്‍ വീതം....ഇവയെല്ലാം ഒരു ഭരണിയില്‍ ആദ്യം നെല്ലിക്ക ,ശര്‍ക്കര ,ഉണക്കമുന്തിരി,പൊടികള്‍ ഇവ അടുക്കിയടുക്കി ഇടുക.ഭരണി മൂടി കെട്ടി നാല്‍പ്പത്തൊന്നു ദിവസം കഴിഞ്ഞു അരിച്ചെടുത്ത് കുപ്പിയില്‍ സൂക്ഷിക്കുക....ദിവസവും രണ്ടു സ്പൂണ്‍ കഴിക്കുക

കുറച്ച് പാട്ട് കേട്ടാലോ ?