വെള്ളിയാഴ്‌ച, ഡിസംബർ 02, 2011

ഓ തണ്ണിമത്തന്‍

ഇത് കണ്ടോ..ഇതും തണ്ണിമത്തങ്ങയാണ് ...തണ്ണി മത്തങ്ങ വെറുതെയിരുന്നങ്ങു തിന്നാല്‍ മതിയോ ?ഇതുകൊണ്ട് ഇങ്ങനെയും ചില പ്രയോഗങ്ങളുണ്ട് ...ഇതാ എന്റെ തണ്ണി മത്തങ്ങയിലെ കല ...കണ്ടോ...കണ്ടോ കൊതിവന്നു അല്ലെ...ഈ തണ്ണി മത്തങ്ങയുടെ ഒരു കാര്യം !!!!

എന്‍ഡോസള്‍ഫാന്‍

എഴുതാതെ വയ്യെ നിക്കൊന്നുംഇനിയും
പറയാതെ വയ്യെനിക്കൊന്നും
നരനായി ജനിച്ചുപ്പോയില്ലേ ഞാനും
ഈ നരകവാരിധി നടുവില്‍
ഭാരമേറും തലയുമായി
ഇനിയുമൊരു കുഞ്ഞു പിറക്കാതിരിക്കാന്‍
ഇനിയുമൊരു മാതൃത്വത്തെ
വെല്ലുവിളിക്കാതിരിക്കാന്‍
എന്‍ഡോസള്‍ഫാനെന്ന വിഷമഴ
ഇനിയുമെന്‍ മണ്ണില്‍ വീഴാതിരിക്കാന്‍
എഴുതാതെ വയ്യെ നിക്കൊന്നുംഇനിയും
അമ്മയാകാനെന്നെ അനുവദിക്കൂയെന്നോരോ
മനവും വിലപിക്കാതിരിക്കാന്‍
നിരോധിക്കൂ ഈ വിഷമഴയെ
നാളെയൊരു ജീവസുറ്റ ജനതയെ വാര്‍ത്തെടുക്കൂ
മുഴുവാനായി വിഴുങ്ങാന്‍
ഒരു സുനാമിക്കുമാവില്ല!
നമുക്കിനിയും ജീവിക്കണം
നമ്മുടെ സഹോദരങ്ങള്‍ക്കും
നമ്മുടെ അവകാശമാണത്
അത് നാം നേടുകതന്നെ ചെയ്യും
പോരാട്ടങ്ങള്‍ ഇനിയുമുണ്ടാകും
ഒറ്റയ്ക്കും ,കൂട്ടായും
ഒന്നുകില്‍ മരിക്കുക,അല്ലെങ്കില്‍
പൊരുതി ജീവിക്കുക.....

മയില്‍പ്പീലി

ഒരു കുട്ടി അവന്‍ പോകുന്ന വഴിയെല്ലാം മയില്‍പ്പീലി തിരഞ്ഞുകൊണ്ടിരുന്നു.പിന്നിട്ട വഴികളിലെവിടെയോവെച്ച് നഷ്ടമായതാണത്.
കൂട്ടുകാരൊത്തു കളിക്കുമ്പോഴും മാമ്പഴത്തിനായി ഓടുമ്പോഴും അവന്‍ മയില്‍പ്പീലിയെക്കുറിച്ച് ആലോചിച്ചുകൊണ്ടേയിരുന്നു...
പിന്നീട് ഒരിക്കല്‍ അവനത് കിട്ടി..പക്ഷേ അന്നതവന് ചാരുകസേരയില്‍ ഇരിക്കുമ്പോള്‍ കൊച്ചുമക്കള്‍ വീശാന്‍ കൊടുത്തതായിരുന്നു....

...............................................................................................................................................................................
ഒരു ചെറിയ കാര്യം ......
2001  ലെ മലയാള മനോരമ ദിനപത്രത്തില്‍ നാലുവരികഥകള്‍ എന്നപേരില്‍ പ്രസിദ്ധീകരിച്ചു

കുറച്ച് പാട്ട് കേട്ടാലോ ?