തിങ്കളാഴ്‌ച, ഫെബ്രുവരി 08, 2016

ദൈവത്തിന്‍റെ മേല്‍വിലാസം എന്താണ്?
ഈയിടെ ഞാനൊരു കുറിപ്പ് വായിച്ചു .മോഹന്‍ലാലിന്‍റെ “ ദൈവത്തിനൊരു തുറന്ന പുസ്തകം” .
ഞാനും ചിന്തിച്ചിട്ടുണ്ട്  ദൈവത്തിനൊരു  തുറന്ന കത്തിനെക്കുറിച്ച്  
...       ദൈവത്തിനൊരു കത്തെഴുതിയാല്‍അതിനുള്ളില്‍എന്തായിരിക്കും? അത് എവിടെയ്ക്കായിരിക്കും അയക്കുക ?To daivam, swarggam എന്നായിരിക്കുമോ?  എത്രയെത്ര പേരാണ് ജീവിച്ചു കൊതിതീരാതെ മരിക്കുന്നത്? എന്താണ് ദൈവത്തിന്‍റെ മനസ്സില്‍? എത്രയായുസ്സാണ് ഒരാള്‍ക്ക് ദൈവം നിശ്ചയിക്കുന്നത്?  അതു അയാളുടെ ജീവിത രീതി അനുസരിച്ചാണോ? എനിക്ക് മരിച്ചാല്‍മതി എന്ന് ചിന്തിക്കുന്നവര്‍ക്ക് കുറച്ചു കാലം  അല്ലാത്തവര്‍ക്ക് കൂടുതല്‍കാലം...........അതൊക്കെ പോട്ടെ ....എന്തായിരിക്കും അവിടെ ചെല്ലുമ്പോള്‍ദൈവം നമ്മോടു ചോദിക്കുക ? ദൈവത്തെ കണ്ടാല്‍നിങ്ങള്‍എന്തായിരിക്കും ചോദിക്കുക ?എന്താണ് ദൈവത്തിന്‍റെ  യഥാര്‍ത്ഥ രൂപം ? ദൈവം ഒരു ദിവസം നമ്മുടെ അടുത്ത വന്നുവെന്നിരിക്കട്ടെ ,എങ്ങനെയായിരിക്കും? മോഹന്‍ലാലിന്‍റെ കഥയില്‍പറയുന്നപോലെ ചുറ്റും പ്രകാശം പരക്കുമോ ? അതോ പേടിപ്പെടുത്തുന്ന വല്ല രൂപത്തിലുമായിരിക്കുമോ?  എന്‍റെ ചിന്തയ്ക്കനുസരിച്ചാണെങ്കില്‍ചിറകുള്ള തൂവെള്ള കുതിരകളുള്ള തേരില്‍ പളപള മിന്നുന്ന കുപ്പായമിട്ട് മേഘങ്ങള്‍ക്കിടയിലൂടെ ചിരിതൂകി ,നിറയെ സുഗന്ധം പരത്തി ,പോകുന്ന വഴിയെല്ലാം പൂക്കള്‍വിതറി പറന്നങ്ങനെ വരും ...

.ദൈവം നിങ്ങളുടെ അടുത്ത് വന്നുവെന്നിരിക്കട്ടെ !     നിങ്ങള്‍എന്തായിരിക്കും ചോദിക്കുക ?ഉറ്റവര്‍നഷ്ട്ടപെട്ടവര്‍,അകാലത്തില്‍വേര്‍പെട്ട അവരെയോര്‍ത്ത് തേ`ങ്ങുന്നവര്‍......ചോദിക്കും എന്തിനാ അവരെ ഇത്രവേഗം കൊണ്ടുപോയത് എന്ന് ? കുട്ടികളില്ലാത്തവര്‍ചോദിക്കും എന്താ ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ തരാത്തത് എന്ന് ? മാറാരോഗം പിടിപെട്ടവര്‍ചോദിക്കും എനിക്കെന്‍റെ രോഗം മാറ്റിതന്നൂടെ എന്ന് ? വീടില്ലാത്തവര്‍വീട്... പണമില്ലത്ത്തവര്‍ പണം ....അങ്ങനെ ഒത്തിരി ഒത്തിരി ചോദ്യങ്ങള്‍  പരിഭവങ്ങള്‍അപേക്ഷകള്‍  ചീത്തപറച്ചിലുകള്‍...ഒരു പഞ്ചായത്തിലോ വില്ലേജ് ഓഫീസിലോ ചെന്നാലുള്ള അവസ്ഥയായിരിക്കും ദൈവത്തിനു. ദൈവം ചെവിപൊത്തി ഓടുമോ ? കരയുമോ?     ആശ്വസിപ്പിക്കുമോ?എനിക്കും വേണം ദൈവത്തിന്‍റെ അഡ്രസ്‌.....എനിക്കും ചിലത് പറയാനുണ്ട് , ഒത്തിരി ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു ദൈവം കുഴയും.......പറയാനുള്ളതൊക്കെ നമുക്കിവിടെ പറയാം......

അഭിപ്രായങ്ങളൊന്നുമില്ല:

കുറച്ച് പാട്ട് കേട്ടാലോ ?