വളപ്പൊട്ടുകള്‍


 എല്ലാ സുഹൃത്തുക്കള്‍ക്കും ഒരു നല്ല പുതുവര്‍ഷം നേരുന്നു ..

 
പുതിയ ഒരു വര്‍ഷം പിറക്കുന്നു... .....ഹാപ്പി ന്യൂ ഇയര്‍ ...എന്നാ ആശംസയില്‍ ഈ ദിനവും തുടങ്ങുന്നു ......എല്ലാവരെയും പോലെ കഴിഞ്ഞ വര്‍ഷം ഞാനും കുറെ പ്രതിജ്ഞ എടുത്തു ....ഒന്നും നടപ്പിലായില്ല,.കുറെ ആഗ്രഹിച്ചു അതും കിട്ടിയില്ല... ഇത്തവണയും ഞാന്‍ കാത്തിരിക്കുകയാണ് ,എന്‍റെ ആഗ്രഹങ്ങള്‍ക്ക്, ചിറകുമുളയ്ക്കാന്‍...... നിങ്ങളും അതുപോലെ അല്ലേ ?എനിക്കറിയാം! ആഗ്രഹങ്ങളില്ലാത്തതാര്‍ക്കാണ്?....
                     കഴിഞ്ഞ വര്‍ഷത്തില്‍ നമുക്ക് വേണ്ടപെട്ട ചിലര്‍ നമ്മെ വിട്ടു പിരിഞ്ഞു.... .ആ വേദന നമ്മെ വിട്ടു പോകണമെങ്കില്‍ കുറെ കാലം എടുക്കും.... ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത കുറെ കാര്യങ്ങള്‍ നടന്നു... വേദനിപ്പിക്കുന്നപലതും കണ്ടു, കേട്ടു.....ഇനി വയ്യ.. ഞാനീ ജീവിതത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പലവട്ടം മനസ്സില്‍ പറഞ്ഞു.... എന്നിട്ടും അടുത്ത പുതുവര്‍ഷത്തിനായ്‌ പിന്നെയും കാത്തു... എന്നെയും കാത്ത്‌ ഒരു നല്ല നാളെ ഉണ്ട് എന്ന പ്രതീക്ഷ.... അതൊന്നു മാത്രമാണ് നമ്മളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ....ഒളിച്ചോടാന്‍ എളുപ്പമാണ് ..പക്ഷെ ജീവിച്ചു കാണിക്കാനാണ് വിഷമം ..."ഞാന്‍ ജീവിക്കുന്നു ,നന്നായിത്തന്നെ !"  എന്ന് പറയിപ്പിക്കണം ..അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചോളൂ..... സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നല്ല പുതുവര്‍ഷം പ്രതീക്ഷിച്ചുകൊണ്ട്.......
==========================================================================================================
ഇത് കണ്ടോ..ഇതും തണ്ണിമത്തങ്ങയാണ് ...തണ്ണി മത്തങ്ങ വെറുതെയിരുന്നങ്ങു തിന്നാല്‍ മതിയോ ?ഇതുകൊണ്ട് ഇങ്ങനെയും ചില പ്രയോഗങ്ങളുണ്ട് ...ഇതാ എന്റെ തണ്ണി മത്തങ്ങയിലെ കല ...കണ്ടോ...കണ്ടോ കൊതിവന്നു അല്ലെ...ഈ തണ്ണി മത്തങ്ങയുടെ ഒരു കാര്യം !!!!

അഭിപ്രായങ്ങളൊന്നുമില്ല:

കുറച്ച് പാട്ട് കേട്ടാലോ ?