വെള്ളിയാഴ്‌ച, ഡിസംബർ 23, 2011

ഫോറിന്‍ കുട



നാലാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനിടയിലാണ്ഞാനവളെ കാണുന്നത് .മുട്ടോളമെത്തുന്ന മഞ്ഞ ഉടുപ്പാണ്‌ അവളിട്ടിരുന്നത് ...അതിന്‍റെ അരികുകളില്‍ വലിയ മഞ്ഞ പൂക്കള്‍ തുന്നിപിടിപ്പിച്ചിരുന്നു .അവളൊരു
 മാലാഖയെ പോലിരുന്നു .കൂട്ടുകാര്‍ക്കിടയില്‍ അവളൊരു വര്‍ണതുമ്പിയെ പോലെ ഓടിനടക്കുന്നത് ഞാന്‍ അസൂയയോടെ നോക്കിനിന്നു.അന്ന് ഒരു ബുനാഴ്ചയായിരുന്നു .ആഴ്ചയിലൊരിക്കല് യൂണിഫോമല്ലാതെ മറ്റേതെങ്കിലും ഡ്രസ്സ്‌ഇടാം ..അതിനാല്‍ എല്ലാവരും നല്ല നല്ല ഉടുപ്പുകള്‍ ധരിച്ചിരുന്നു ..എന്‍റെ എല്ലാ ബുധനാഴ്ചയിലേയും വസ്ത്രമായിരുന്ന നീല ഷര്‍ട്ട്‌ ബട്ടന്‍സുകളില്ലാത്തതിനാല്‍പിന്നുകള്‍ കൊണ്ട് ഉറപ്പിച്ചത് അവള്‍ കാണാതിരിക്കാനായ് ഞാന്‍ ഒരു പുസ്തകം കൊണ്ട്


മറച്ചു .ഞാന്‍ എന്തിനാണങ്ങനെ ചെയ്തത് ?അറിയില്ല !അവളുടെ മുന്നില്‍ താന്‍കൊച്ചാവരുത്എന്ന് തോന്നിയിട്ടാവണം...... ..ഉച്ചഭക്ഷണത്തിനുള്ള ബെല്ലടിച്ചപ്പോഴാണ്മറ്റൊരു അത്ഭുതം ഞാന്‍കണ്ടത് .അവളുടെ കയ്യില്‍ ഇളം നീല നിറത്തില്‍ ലേസുകള്‍ ഉള്ള ഫോറിന്‍ കുട !


                                             അവളോട്‌ എനിക്ക് അസൂയ തോന്നി ...ദൈവം എല്ലാവര്ക്കും ഓരോരോ ഭാഗ്യങ്ങള്‍ കൊടുക്കും ..ഇവള്‍ക്ക് എല്ലാം കൊടുത്തിരിക്കുന്നു .ഭംഗി ,നല്ല ഉടുപ്പുകള്‍ ,ഫോറിന്‍ കുട ....ഞാന്‍ എന്‍റെ നരച്ച      ശീലക്കുടയിലേക്ക് നോക്കി ,വെറുതെ കൊതിച്ചു ..ഒരിക്കല്‍ തനിക്കും .....ഇല്ല തനിക്ക് ആരു  തരാനാണ് ഫോറിന്‍ കുട ?അവളുമായി ചങ്ങാത്തത്തിലാവണം
 ...ആ കുടയില്‍ ഒരു ദിവസമെങ്കിലും വെയിലും മഴയും  കൊളളാതെ നടക്കണം

 .ഇങ്ങനെ ചിന്തകള്‍ നീളുമ്പോള്‍ അവള്‍ ആ ക്ലാസില്‍ വെച്ച്പുറത്തേക്കിറങ്ങി .ഇത് തന്നെ തക്കം !ഒന്നും ആലോചിച്ചില്ല ..വേഗം ചെന്ന് ആ കുട  എടുത്തു .ഒന്ന്
തൊട്ടാല്‍ മതി !..തൊട്ടുനോക്കി   നല്ല മിനുസം !,            മണത്തുനോക്കി ,നല്ല
   പൌഡറിന്‍റെ വാസന....തൊട്ടുപുറകെ ഒരു കരച്ചില്‍ ...അതെ !അതവള്‍ തന്നെ !
അവള്‍ വലിയ വായില്‍   കരയുന്നു ..ഞാന്‍ ആ കുട അവിടെ വെച്ചു ..കുട്ടികള്‍
ചുറ്റും കൂടി ,ടീച്ചര്‍മാര്‍        വന്നു .....”എന്താ .....എന്താ പറ്റീത്? എന്താ പറ്റീത്

മിനോറി ?” മിനോറി നല്ല പേര്


“ഈ ചെറുക്കന്‍ .....ഈ ചെറുക്കന്‍ “അവള്‍ വീണ്ടും കരഞ്ഞു ഞാന്‍ പേടിച്ചു

 .”ഇവന്‍ നിന്നെ     എന്ത് ചെയ്തു ?


“ഈ ചെറുക്കന്‍ എന്‍റെ കുട കട്ടെടുക്കാന്‍ നോക്കി “


ഉണ്ട കണ്ണുള്ള ലില്ലി ടീച്ചറുടെ ആ നോട്ടത്തില്‍ ഞാന്‍ ഉരുകിപോയി ..


.”മുട്ടയില്‍ നിന്നുവിരിഞ്ഞില്ലല്ലോ ?അതിനുമുമ്പ് മോഷണം തുടങ്ങിയോ ?”പുറകില്‍ ഒളിപ്പിച്ച വലിയ ചൂരല്‍ ടീച്ചര്‍ ആഞ്ഞു വീശി ...തുടയില്‍ ചൂരല്‍ വേദനയോടെ വീഴുമ്പോഴും താന്‍ മോഷ്ടിച്ചതല്ല ...ഒന്ന്തൊ ട്ടു നോക്കുക മാത്രമാണ് ചെയ്തതെന്ന് പറയാന്‍ എന്‍റെ നാവുകള്‍ പൊന്തിയില്ല ..മറ്റു

കുട്ടികളുടെ മുന്നില്‍     കള്ളനായതിന്‍റെ     വിഷമം എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു ,അതിനേക്കാള്‍        ചങ്ങാതിയാവാന്‍         കൊതിച്ചു ഒടുവില്‍  ശത്രുവാകേണ്ടിവന്നതിലുള്ള       ദുഃഖമായിരുന്നു എന്നെ       തളര്‍ത്തിയത് .എങ്കിലും അവളോട്‌ എനിക്ക് യാതൊരു ദേഷ്യവും തോന്നിയില്ല ..ആ ദേശത്ത് അങ്ങനെയൊരു കുട അവള്‍ക്കു മാത്രമേ ഉണ്ടായിരുന്നൊള്ളു ...അത് തൊടുന്നത് പോലും     തെറ്റാണ് !മഴയത്തും വെയിലത്തും ആ കുടയും ചൂടി അവള്‍ വരും ..എന്‍റെ തെറ്റിദ്ധരിക്കപ്പെട്ട ‘മോഷണശ്രമം ‘-കാരണം അവള്‍ ആ കുട താഴെ വെക്കാതെയായി ,പുറത്ത് കളിയ്ക്കാന്‍ പോവുമ്പോള്‍ ആ കുടയും പിടിച്ചു അവള്‍ നടക്കും .ആ തെറ്റിദ്ധാരണ മൂലം ഞാനും പുറത്ത്‌
ഇറങ്ങാതെയായി..എങ്കിലും ഒരിക്കലെങ്കിലും ആ കുട ചൂടണമെന്ന മോഹം വളര്‍ന്നു     വലുതായി കൊണ്ടിരുന്നു .അവള്‍ പോകുന്നിടത്തൊക്കെ എന്‍റെ കണ്ണുകളും പറന്നു .  
                                       രണ്ടു ആഴ്ചയ്ക്ക്‌ ശേഷം അവള്‍ വന്നപ്പോള്‍      താഴെ തോട്ടുരുമ്മുന്ന വലിയ നീല ഉടുപ്പ് അവള്‍ ധരിച്ചിരിക്കുന്നു ,അവളുടെ കൂടെ അവളുടെ അച്ഛനും ഉണ്ടായിരുന്നു .ഞാന്‍അമ്പരന്നു !കുട മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നു പറഞ്ഞു എന്നെ തല്ലാന്‍വന്നതായിരിക്കുമോ ?..അയാള്‍ എന്തോ ടീച്ചറോട്‌ പറഞ്ഞു തിരിച്ചുപോയി :ഒരുവലിയ പൊതിയും കൊടുത്തു .ടീച്ചര്‍ പറഞ്ഞു


"കുട്ടികളെ ഇന്ന് മിനോറിയുടെ ബര്‍ത്ത് ഡേ ആണ്."


ഓ ഭാഗ്യം !അപ്പോള്‍ മോഷണമല്ല കാര്യം ! ..എല്ലാവരും എഴുന്നേറ്റു നിന്ന് അവള്‍ക്കു ഹാപ്പി ബര്‍ത്ത്ഡേ പാടി ...മിനോറി ഓരോരുത്തര്‍ക്കായ്‌ മിഠായികൊടുത്തു ..അവള്‍ എനിക്കരികിലെത്തി മിഠായ് തന്നു ഞാന്‍ അവളെ അടിമുടിനോക്കി ..അവള്‍ അരികില്‍ വന്നപ്പോള്‍ നല്ല വാസന ,ഫോറിന്‍ കുട മണത്തപ്പോള്‍ കിട്ടിയ പൌഡറിന്‍റെ അതെ വാസന !..ഞാന്‍ അവളോട്‌ പറഞ്ഞു ..”കുട്ടീടെ കുട ഞാന്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതല്ല ,തൊട്ടുനോക്കിയതാണ് ,ഞാന്‍ ഇങ്ങനെയൊരു കുട കണ്ടിട്ടില്ല ,അതുകൊണ്ട് ...."


                                                     .അവള്‍ ഒന്നും പറയാതെ മറ്റുള്ളവര്‍ക്ക് മിഠായ് മറ്റുള്ളവര്‍ക്ക് കൊടുത്തു .അവളുടെ ചങ്ങാതിയാവാന്‍ എനിക്ക്കഴിയില്ലേ ?ആ കുടയില്‍ വെയിലുകൊള്ളാതെ നടക്കാന്‍ എനിക്ക് പറ്റില്ലേ ?അവര്‍ തന്ന മിഠായ്‌ ആ പ്രദേശത്തോന്നും കിട്ടാത്ത തരത്തിലുള്ളതായിരുന്നു .അതുകൊണ്ട് തന്നെ അതിന്‍റെ തിളങ്ങുന്ന കടലാസ്ഞാന്‍ എന്‍റെ അലമാരയില്‍ സൂക്ഷിച്ചുവെച്ചു ..പിന്നെ രണ്ട് ദിവസം അവള്‍ വന്നില്ല .പിന്നെയും അവള്‍ വരാതെയായപ്പോള്‍ ആരോടൊക്കയോ അന്വേഷിച്ചു ഞാന്‍ അവളുടെ വീടിന്‍റെഅരികിലെത്തി ..നല്ല തൂവെള്ള നിറമുള്ള ഇരുനിലക്കെട്ടിടം! ...കാറും ചെറിയ സൈക്കിളും മുറ്റത്ത്‌കിടക്കുന്നു ,എന്‍റെ വീട്ടിലെപശു കിടാവിന്റെ അത്രയുമുള്ള ഒരു നായ അവരുടെ വീടിന്‍റെ തെക്കേ വശത്തുള്ളമതിലിനരികില്‍സുഖനിദ്രയില്‍!കൂര്‍ത്ത മുനയുള്ള ഗേറ്റിനരികെ ഞാന്‍ നിന്നു,അഴികള്‍ക്കിടയിലൂടെഒളിഞ്ഞുനോക്കി .ഉറക്കം നടിച്ചു കിടന്ന നായ വലിയ കുരയോട് കൂടി ഓടിവന്നു .ഞാന്‍ പേടിച്ചു രണ്ടടി പുറകോട്ടു വെച്ചു.ഒച്ച കേട്ട് അവളുടെ അച്ഛന്‍ ഇറങ്ങി വന്നു .പുറകെ മിനോറിയും

 ..മിനോറിയുടെ ഒരു കൈ കെട്ടിവച്ചിരിക്കുന്നു .....അവളെ ആ അവസ്ഥയില്‍


കണ്ടപ്പോള്‍      എനിക്ക് വിഷമം തോന്നി .അവളുടെ അച്ഛന്‍ ചോദിച്ചു


“ആരാ അത് ..”


“ഞാന്‍..ഞാന്‍ ....”


മിനോറി പറഞ്ഞു “പപ്പാ ഇത് എന്‍റെ ക്ലാസ്സിലെ കുട്ടിയാ “


“ആഹ ! എന്താ അവിടെ നിന്നത്?ഇങ്ങു കേറി വാ “


എന്‍റെ കണ്ണുകള്‍ അവിടെത്തെ നായയെ നോക്കി ..അത് മനസിലാക്കി അയാള്‍ വിളിച്ചു    “..ബ്രൂട്ടോ ..ഗോ ..ഊം ..” അത് വേഗം ഓടി കൂട്ടില്‍ കയറി .അവരത്

അടച്ചു .നായക്ക് ഇത്ര നല്ലപേരോ ?


“വാ കേറി വാ ..എന്താ പേര് “


ശി ...ശിവന്‍


ങാ നല്ല പേര് ..ആട്ടെ എന്താ വന്നത് ?....മോളെ അമ്മയോട് കുടിക്കാന്‍ എന്തെങ്കിലും എടുക്കാന്‍ പറയ്‌


ഞാന്‍....ഞാന്‍ മിനോറിയെ കാണാന്‍......... ക്ലാസില്‍ വരാതെയായപ്പോള്‍........ അപ്പോഴേക്കും അമ്മയെ വിളിക്കാന്‍ പോയ മിനോറി തിരിച്ചെത്തി


ആഹാ മിനോറിയെ കാണാന്‍ വന്നതാണോ ?നിങ്ങള്‍ നല്ല കൂട്ടുകാരാണോ?


ഞാന്‍ മിണ്ടിയില്ല


അവള്‍ പറഞ്ഞു “അതെ !”


ഞാന്‍ അമ്പരന്നു ..അവള്‍ അത് പറഞ്ഞിരിക്കുന്നു ..


മിനോരിക്ക് എന്താ പറ്റീത് ?


വീണതാ!!!


ഞാന്‍ അവളുടെ കയ്യുകളിലേക്ക് നോക്കി .ഫോറിന്‍ കുട പിടിക്കുന്ന കൈ ! എനിക്ക് സങ്കടം വന്നു .എന്‍റെ കണ്ണുകള്‍ നിറഞ്ഞു .മിനോറി പറഞ്ഞു .”വിഷമിക്കണ്ടാട്ടോ ,എനിക്ക് ഒന്നുമില്ല .ഞാന്‍ നാളെവരും !


ഞാന്‍ തിരിച്ചു നടന്നു .അവള്‍ പുറകെ ഓടിവന്നു .


.”ദാമഴ പെയ്യുന്നുണ്ട് ,നനയണ്ട ഈ കുട പിടിച്ചോ ...”


എനിക്ക് തുള്ളിച്ചാടണമെന്നു തോന്നി .ഒരു നിമിഷം ഒന്ന് ചൂടാന്‍ തോന്നിയ കുട! എങ്കിലും ഞാന്‍   പറഞ്ഞു     “വേണ്ട എന്‍റെ കയ്യില്‍ കുടയുണ്ട് .” ഓ സാരമില്ല ,അത് കീറിയതല്ലേ ,ഇത് പിടിചോളു “താന്‍ സ്വര്‍ഗ്ഗത്തിലാണോയെന്നു ഒരു നിമിഷം    ചിന്തിച്ചു .ആ കുടയും പിടിച്ചു രാജാവിനെ പോലെ തെരുവിലൂടെ നടക്കുമ്പോള്‍ പലരുംനോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു .എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ ശിവനെ പൊതിരെ തല്ലി.കുട മോഷ്ടിച്ചു എന്ന
കാരണത്താല്‍ തന്നെ !


“മോനെ എത്ര പട്ടിണി കിടന്നാലും മറ്റൊരാളുടെ സാധനം നമുക്ക് വേണ്ട !”


“ഇല്ല അച്ഛാ ഞാന്‍ കട്ടതല്ല !..മിനോറി തന്നതാണ് ..എന്‍റെ കുട കീറിയതിനാല്‍...മിനോറി തന്നതാണ്..”


അത് വിശ്വസിക്കാന്‍ അച്ഛന്‍ കൂട്ടാക്കിയില്ല


“നീ ഇപ്പൊ തന്നെ ഇത് കൊണ്ട് കൊടുക്കണം “


“നാളെ കൊടുക്കാം ..ഞാന്‍ ഇതൊന്നു ശരിക്ക് കണ്ടോട്ടെ ...”


“വേണ്ട ..ഇപ്പോള്‍ തന്നെ കൊടുക്കണം “


അവന്‍ വീട്ടില്‍ നിന്നും വഴിനീളെ നടന്നു കരഞ്ഞു ..ഒന്ന് കണ്ടു കൊതി തീര്‍ന്നില്ല മിനോറിയുടെ കയ്യില്‍ കുട തിരിച്ചേല്‍പ്പിച്ചപ്പോള്‍ അവള്‍ ചോദിച്ചു


“ നാളെ തന്നാല്‍ മതിയായിരുന്നു ..!”


വേണ്ട ഇത് മോഹിച്ചിട്ടു രണ്ടാം തവണയാണ് എനിക്ക് തല്ലു കിട്ടുന്നത് ..അതും മോഷ്ടിച്ച് എന്ന് പറഞ്ഞ്..ഇനി ഇനിക്കിത് വേണ്ട !കിട്ടാത്തത് ആഗ്രഹിക്കരുത് ..എനിക്കിത് വേണ്ട ..”


ഞാന്‍ തിരിച്ചോടി


പിറ്റേന്ന് ശിവാ ....എന്നുള്ള വിളികെട്ടാണ് ശിവന്‍ ഉണര്‍ന്നത്‌ .വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ മിനോരിയും അച്ഛനും


“ദാ ഇത് പുതിയ കുടയാണ് ..ഇത് ശിവനുള്ളതാണ്”


“വേണ്ട ഇനിക്കീ പഴയ കുട മതി !”


അവളുടെ അച്ഛന്‍ പറഞ്ഞു


“എന്‍റെ മോള്‍ ഇത് വരെ എന്നോട് ഒന്നുംആവശ്യപ്പെട്ടിട്ടില്ല ..അതിനുള്ള അവസരം ഞാനുണ്ടാക്കിയിട്ടില്ല ,അവള്‍ ചോദി ക്കുന്നതിനുമുമ്പേ ഞാനത് അവള്‍ക്ക് വാങ്ങി കൊടുക്കും .ഇന്നലെ അവളൊരു കാര്യം പറഞ്ഞ് പെട്ടിയിലിരിക്കുന്ന അവളുടെ ഒരു പുതിയ ഫോറിന്‍ കുട അവളുടെ കൂട്ടുകാരന് കൊടുക്കണമെന്ന് അതാണ്‌ ഞാന്‍ തന്നെ നേരി ട്ട് വന്നത് ,മോനിത് വാങ്ങു ..”


അവരത് എന്നെ ഏല്‍പ്പിച്ചു തിരിച്ചുപോയിപിറ്റേന്ന് കുടയും ചൂടി ക്ലാസിലേക്ക് പോകുമ്പോള്‍ താന്‍ പറക്കുകയാണെന്നുതോന്നി ..കുട്ടികള്‍ ചുറ്റും കൂടി ..ഒച്ചവെച്ചപ്പോള്‍ ഞാന്‍ ഒരു രാജാവിനെ പോലെ നടന്നു ..മിനോരിയെ കാണണം ...നന്ദിപറയണം ...ഇന്നലെ ഒന്നും പറയാന്‍ കഴിഞ്ഞില്ല ..ക്ലാസിലെത്തിയപ്പോള്‍ മിനോറിയെ അന്വേഷിച്ചു ..അപ്പോഴാണ് അറിഞ്ഞത് മിനോറി അകലെ ഇംഗ്ലീഷ് മീഡിയം    സ്കൂളിലേക്ക് ചേര്‍ന്ന് ..മനസ്സില്‍ സങ്കടം ഒരു കടലായി ഇളകുന്നു .......ഫോറിന്‍ കുട കെട്ടിപിടിച്ചു കുറെ കരഞ്ഞു ..ഞാന്‍
ഫോറിന്‍ കുടയെയാണോ ,അത് ചൂടി വരുന്ന മിനോറിയെന്ന മാലാഖയെയാണോ സ്നേഹിച്ചത് .....?




5 അഭിപ്രായങ്ങൾ:

SHAHANA പറഞ്ഞു...

വളരെ വളരെ നന്നായിരിക്കുന്നു ധന്‍.... വളരെ ഹൃദയ സ്പര്‍ശിയായ കഥ. ഇത് വായിച്ചപ്പോള്‍ എന്റെ കുട്ടിക്കാലത്തെ എന്തൊക്കയോ മിസ്സിംഗ്‌ എന്റെ മനസിലൂടെ മിന്നി മറഞ്ഞു.... നന്നായിരിക്കുന്നു.. ഇനിയും എഴുതൂ.... :) ആശസകള്‍!

Unknown പറഞ്ഞു...

നന്ദി ഷഹാന,സിയാഫ് .....കുറേ നാളുകള്‍ക്ക് ശേഷമാണ് വീണ്ടും എഴുതി തുടങ്ങിയത് ...തെറ്റുകള്‍ ഉണ്ട്....തിരുത്താന്‍ ശ്രമിക്കാം....@സിയാഫ് ഈ വഴി വീണ്ടും വരണേ....

Unknown പറഞ്ഞു...

ഇപ്പോളാണ് ഈ പോസ്റ്റ് കണ്ടത്. നല്ല കഥ..

ബെന്‍ജി നെല്ലിക്കാല പറഞ്ഞു...

മിനോറിയുടെ കുട നിഷ്കളങ്കസ്നേഹത്തിണ്റ്റെ പ്രതീകമായി മനസ്സില്‍ എന്നും നില്‍ക്കും. മനസ്സില്‍ തട്ടുന്ന കഥകള്‍ ഇനിയും എഴുതൂ... ആശംസകള്‍...

Shelly Joseph പറഞ്ഞു...

വളരെ ഹൃദയസ്പര്‍ശിയായ കഥ..... ഇപ്പോഴാണ് ഇത് വായിക്കാന്‍ കഴിഞ്ഞത്... ഗൂഗിളില്‍ ചുമ്മാ സേര്‍ച്ച്‌ ചെയ്തപ്പോള്‍ കണ്ടതാണ്... വായിചില്ലായിരുന്നു എങ്കില്‍ വലിയൊരു നഷ്ടമായേനെ..

കുറച്ച് പാട്ട് കേട്ടാലോ ?