ബുധനാഴ്‌ച, ഒക്‌ടോബർ 05, 2016

പോസ്റ്റുമാന്‍


            എന്തോ എനിക്കവളോട് വല്ലാത്തൊരു അടുപ്പമായിരുന്നു .അവളുടെ അടുത്ത വീട്ടിലെ സാഹിത്യക്കാരന് എന്നും ഓരോ പോസ്റ്റുകള്‍കൊണ്ടുപോയി കൊടുക്കുമ്പോള്‍ അവളെന്നോട് ചോദിക്കും "എനിക്കുണ്ടോ?" ഇല്ല... എന്നുത്തരം പറഞ്ഞു ഞാന്‍ കുഴഞ്ഞു .
                         
ഒരു ദിവസം വെറുതെ ഒരു കടലാസ് കവറിലിട്ട്‌ അവളുടെ അഡ്രെസ്സ്എഴുതി ഞാനവള്‍ക്ക് കൊടുത്തു .ആ കവര്‍ നെഞ്ചത്തോടടക്കിപിടിച്ചു അവള്‍ വട്ടം കറങ്ങുന്നത് കണ്ടു എനിക്ക് അതിശയംതോന്നി. വട്ടാണല്ലേ? എന്നുറക്കെ ചോദിക്കണമെന്നു തോന്നി .പിറ്റെദിവസവും അവളെന്നോട് ചോദിച്ചു


 "എനിക്കുണ്ടോ ?ഇല്ല .....ഞാന്‍ മറുപടി പറഞ്ഞു 

                   ആഴ്ച്ചകളിങ്ങനെ കഴിഞ്ഞപ്പോള്‍ സാഹിത്യകാരനോട് ഞാന്‍ വെറുതെ ചോദിച്ചു (അയാളെ കണ്ടാല്‍ ഒന്നും മിണ്ടാന്‍ തോന്നില്ല ഗോള്‍ഡന്‍ ഫ്രെയ്മുള്ള കട്ടിക്കണ്ണട മൂക്കിലേക്ക് ഇറക്കി വെച്ചുള്ള  അയാളുടെ നോട്ടം കണ്ടാല്‍ ഈ കഥയൊക്കെ എഴുതുന്നത്‌ ഇയാള്‍ തന്നയോ ?എന്ന് തോന്നും) ആ പെണ്‍കുട്ടി എന്നും എന്നോട് കത്ത് ചോദിക്കും ...അവളുടെ വീട്ടുകാരിതൊന്നും ശ്രദ്ധിക്കാറില്ലേ? 

സാഹിത്ത്യകാരന്‍ ഒന്നും മറുപടി പറഞ്ഞില്ല 

കഴിഞ്ഞ ദിവസം ഞാന്‍ വെറുതെ ഒരു ലെറ്റര്‍ കൊടുത്തു ,ശല്ല്യം സഹിക്കാന്‍ വയ്യാഞ്ഞി ട്ടാണട്ടോ! ഒന്നും എഴുതാത്തൊരു ലെറ്റര്‍ !

                        സാഹിത്യകാരന്‍ പറഞ്ഞു "അവള്‍ക്കു അച്ഛനും അമ്മയും ഇല്ല ,ആറൂ കൊല്ലങ്ങള്‍ക്ക് മുമ്പുള്ള ഒരു കാറപകടത്തില്‍  മരിച്ചതാണ്. അവള്‍ക്കതറിയില്ല, അവള്‍ക്കു ഒരു വയസ്സുള്ളപ്പോള്‍ തല മുണ്ഡനം ചെയ്യാന്‍ പഴനിക്കു പോയി മടങ്ങുമ്പോഴായിരുന്നു അപകടം അവളെ നോക്കുന്നത് അവളുടെ അച്ഛന്‍റെ അമ്മയാണ് .അവളോട്‌ പറഞ്ഞിരിക്കുന്നത് അവളുടെ അച്ഛനും അമ്മയും രണ്ടിടതാണ് ,എന്നെങ്കിലും വഴക്ക് തീരുമ്പോള്‍ വരും .വരുന്നതിനു മുമ്പ് നിന്നെത്തേടി അവരുടെ കത്ത് വരും....ആ പ്രതീക്ഷ യാണ് അവള്‍ തന്നോട് ചോദിച്ചത് ....സാഹിത്യകാരന്‍റെ മൂക്കു ചുവക്കുകയും കണ്ണ് കലങ്ങുകയും ചെയ്യുന്നത് ഞാന്‍ തിരിച്ചറിഞ്ഞു 

                             അടുത്ത വെള്ളിയാഴ്ചയും കത്തുണ്ടായിരുന്നു സാഹിത്യകാരനല്ല ,അവളുടെ അയല്‍ക്കാരന് .ബെല്ലടിക്കുന്നത് കേട്ട് അവള്‍ ഓടിവന്നു 

                 "എനിക്ക് കത്തുണ്ടോ ?

കയ്യില്‍ കരുതിയിരുന്ന കത്ത് ഞാന്‍ അവള്‍ക്കു നീട്ടി 

                     ഇത് അച്ഛന്‍റെ യോ ,അമ്മയുടെയോ ?

ഞാന്‍ പറഞ്ഞു "അറിയില്ല "

"കഴിഞ്ഞ കത്തില്‍ ഒന്നും എഴുതിയിട്ടുണ്ടായിരുന്നില്ല "

എന്‍റെ  ഉള്ളു നീറി ....

                       .".അത് ....അതവര്‍ മറന്നതായിരിക്കും" 

                          "ഇതിലുണ്ടാകുമോ ?"

                           "ഉണ്ടാവും.."

                          "  ഉറപ്പ്?"

                            "ഉറപ്പ് !"

അവള്‍ എന്‍റെ മുന്നില്‍ വെച്ച് കത്ത് പൊട്ടിച്ചു .

                            മോള്‍ക്ക്‌ ...............
                          സ്വന്തം അച്ഛന്‍ !

ആ വരികളില്‍ വിരലുകളോടിച്ചു അവളെന്നെ നോക്കി 

                   "അങ്കിള്‍ എനിക്കിത് വായിക്കാന്‍ പറ്റുന്നില്ല "

ഞാന്‍ അവളുടെ കയ്യില്‍ നിന്നും കത്ത് വാങ്ങി .

       ".മോള്‍ക്ക്‌ ,സ്വന്തം അച്ഛന്‍ ....അങ്ങനെയാണ് എഴുതിയിരിക്കുന്നത്"

                   "അങ്ങനെ തന്നെയാണല്ലേ ?"

എന്‍റെ കയ്യില്‍ നിന്നും കത്ത് തിരികെ വാങ്ങി അവളതു നെഞ്ചത്തോട് അടുക്കിപിടിച്ചു 

                      "ഞാന്‍ വായിച്ചതാ....പക്ഷെ കണ്ണ് നിറഞ്ഞിട്ടു വീണ്ടും വായിക്കാന്‍ പറ്റണില്ല.."

               അവള്‍പൊട്ടികരഞ്ഞു എനിക്കവളെ സമാധാനിപ്പിക്കണമെന്നു തോന്നി .ദൈവമേ ,ഞാന്‍  അവളോട്‌ എന്തപരാധമാണ്‌ ചെയ്തത് ?പാവം കുട്ടി ഇനിയിവള്‍ അവരെ പ്രതീക്ഷിക്കുമോ ?

                  അവള്‍ ഓടിപ്പോയി അമ്മുമ്മയോടു കാര്യം പറയുന്നത് ഞാന്‍ തിരിച്ചു നടക്കുമ്പോള്‍ കേട്ടു...തിരിഞ്ഞു നോക്കാന്‍ എനിക്ക് ധൈര്യം വന്നില്ല 

അടുത്ത ദിവസം പുസ്തകകെട്ടുമായി സാഹിത്യകാരന്‍റെ  അടുത്തേക്ക് പോവുമ്പോള്‍ മണിയടിക്കാതിരിക്കാന്‍  ഞാന്‍ പ്രത്യേകംശ്രദ്ധിച്ചു 

സാഹിത്യകാരന്‍ എന്നോട് ചോദിച്ചു "അവളുടെ അച്ഛന്‍റെ കത്ത് വന്നു അല്ലേ ?"

ഞാന്‍ തല കുമ്പിട്ടു "ങും "എന്ന് മൂളി 

"താന്‍ എന്തിനിങ്ങനെ ചെയ്തു ?"

ഞാന്‍ ഞെട്ടി മുഖമുയര്‍ത്തി 

"കുറച്ചുകാലം കൂടി കഴിയുമ്പോള്‍ അവളോട്‌ എല്ലാം പറഞ്ഞു അവളതു മനസ്സിലാകിയേനെ ..ഇത് പക്ഷെ .."

"സര്‍ അത് ഞാന്‍ "

"എനിക്കറിയാം തന്‍റെ  നിഷ്കളങ്കതയാണ് അത് ചെയ്തതെന്ന് ..എനിക്കും തോന്നിയിട്ടുണ്ട് അവള്‍ക്കു അങ്ങനെയൊരു കത്തെഴുതിയാലോ ?എന്ന് ..ഇനി ഇത് ചെയ്യരുത് !"

തിരികെ ഞാന്‍ നടന്നത് കനല്‍ വിതച്ച പാതയിലൂടെയാണോ എന്ന് തോന്നി ..പുറകിലൂടെ ആരോ ഓടുന്നു തിരിഞ്ഞു നോക്കാന്‍ മനസ്സനുവദിച്ചില്ല എന്നല്ല എന്‍റെ  ധൈര്യമെല്ലാം ചോര്‍ന്നു പോയിരിക്കുന്നു .
.
"അങ്കിള്‍ ...കത്ത് ..കത്തുണ്ടോ ?

ഇല്ലാ ..വന്നിട്ടില്ല 

വരുമായിരിക്കും അല്ലെ ?

ങ്ങും
 ഞാന്‍ മൂളി 
തിങ്കളാഴ്ച വീണ്ടും സാഹിത്യകാരന്‍റെ വീട്ടിലേക്.....

എന്തോ ഒരു ക്ഷണകത്ത് ..ഞാന്‍ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു .അവള്‍ എന്‍റെ  മുന്നില്‍ വന്നു കൈ നീട്ടി ഞാന്‍ കത്ത് കൊടുത്തു ഞാന്‍ തിരിഞ്ഞു നോക്കി സാഹിത്യകാരന്‍ അമ്പരന്നു എന്നാല്‍ അതിശയത്തോടെ എന്നെ നോക്കുന്നു 

അവള്‍ കഥ പൊട്ടിച്ചു..... റോസു  നിറത്തിലുള്ള മടക്കിയ പേപ്പറില്‍ നിന്ന് കുറെ റോസയിതളുകള്‍ നിലതുവീണു 

 അവള്‍ ആ കടലാസ് വീണ്ടും കുടഞ്ഞു ,എന്നിട്ട് കത്ത് വായിച്ചു സാഹിത്യകാരനെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു 

"അച്ഛന്‍റെ യാ  "

മോള്‍ക്ക്‌,
ചൂടിക്കാന്‍ പറ്റാതെപോയ റോ സപൂകളുടെ  ഓര്‍മയ്ക്ക് 
സ്വന്തം അച്ഛന്‍

പാവാട തുമ്പ് മടക്കി ആ റോസാ ഇതളുകള്‍ അവള്‍ അതിലിട്ട് അകത്തേക്ക് ഓടിപ്പോയി 

കത്തുകളിങ്ങനെ  വന്നുകൊണ്ടിരുന്നു.... സാഹിത്യകാരന്‍ എന്നോട് ഒന്നും പറഞ്ഞില്ല, അവളും 

ഓണപ്പരീക്ഷയുടെ തലേന്ന് അവള്‍ പറഞ്ഞു 

"അങ്കിള്‍ അച്ഛന്‍റെ  അഡ്രസ്‌ഇതിലില്ല !അങ്കിലിനരിയോ  അച്ഛന്‍റെ  അഡ്രസ്‌ ?എവിടെന്നാ  കത്ത്തയക്കുന്നതെന്ന്  ?"

"എനിക്കറിയില്ല"

"ശ്ശോ,  ഈയാഴ്ച അവസാനം പൂക്കള  മത്സരമാണ്‌ ..അന്ന് പട്ടുപാ വടയിട്ടു വരാന്‍  ടീച്ചര്‍  പറഞ്ഞു,അങ്കിളിനു അച്ഛന്‍റെ  മേല്‍വിലാസം അറിയാമെങ്കില്‍   പറയോ പട്ടുപവടയുമായി എന്നെ കാണാന്‍ വരോന്നു "

ഞാന്‍ സൈക്കിള്‍ ഉന്തി തലകുമ്പിട്ടു നടന്നു ..അവള്‍ പുറകെ ഓടി വന്നു എന്‍റെ കൈ പിടിച്ചു കുലുക്കി ചോദിച്ചു

 "പറയോ ?"

"പറയാം "

അടുത്ത ദിവസം ഞാന്‍ ആ പൊതി അവള്‍ക്കു നീട്ടി 

                     "ഇത് അച്ഛന്‍ തന്നതാണ് 

"അച്ഛനെ കണ്ടോ ?"

"കണ്ടു "

"കണ്ടു"

"എപ്പോ വരും "

"അടുത്ത ദിവസം "

"ഓണത്തിനാണോ ?"

"ങ്ങും"

"അമ്മയും വരോ ?"

"വരും ""

"എന്നെ കൊണ്ട്പോകോ ?

"ങ്ങും"

അവള്‍ ആ പൊതി തുറന്നു നോക്കി നീലകളറുള്ള പട്ടുപാവാട !

അവളതുമായി അകത്തേക്ക് പോയി 

സാഹിത്യകാരന് പുസ്തകപോതി നീട്ടുമ്പോള്‍ എന്തുകൊണ്ടോ എന്റെ തല താഴ്ന്നു പോയി 

"എന്തൊരു ചതിയാണിത്‌?'

ഞാന്‍ പൊട്ടിക്കരഞ്ഞു

"എന്റെ പൊന്നുമോളാണ് ആറ്റിലിറങ്ങികുളിച്ചപ്പോള്‍ കാണാതെ പോയ എന്റെ സാലുമോള് .അവള്‍ക്കു അച്ഛനുണ്ട്‌ ദാ... ഇവിടെ "

നെഞ്ചില്‍ തൊട്ടു ഞാനത് പറഞ്ഞപ്പോള്‍ സാഹിത്യകാരന്‍ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു.

പുറകെ ഒരേറു കൊണ്ടത്‌ അപ്പോഴാണ്‌ 

.അവളുടെ അമ്മുമ്മ പറഞ്ഞു 

 "അവളുടെ അച്ഛനോട് പറഞ്ഞേക്ക് പട്ടും  തുണീം  വേണ്ട ,ഇനി ഞാന്‍ നോക്കികൊള്ളം എന്റെ മോളെ.,.മോളെന്നു പറഞ്ഞു കേട്ടിപിടിക്കാനോ , ഒരു നോക്ക് കാണാനോ  ഇതുവരെയും വന്നില്ലല്ലോ ഇനി അത് വേണ്ട ..

അവരത് പറഞ്ഞു തിരിഞ്ഞു പോകുമ്പോള്‍ താഴെ വീണ തുണിയെടുത്ത് മണ്ണ് തട്ടി ഞാനെടുത്തു

 "എത്ര ഭംഗിയായിട്ടാണ്  അവരത് തീര്‍ത്തത് ,ഇനി അവളോട്‌ ആ തെറ്റ് ചെയ്യല്ലേ  ..അവരിത്രയും പറഞ്ഞില്ലെങ്കില്‍ അവളിപ്പോഴും വിശ്വസിക്കും അവര്‍ തിരിച്ചു വരുമെന്ന് "
സഹിത്യകാരന്‍ പറഞ്ഞു"ഈ കളി ഇവിടെ നിര്‍ത്തിക്കോ "

"കളിയോ ?.ഇത് കളിയല്ല ഞാന്‍ നോക്കാം... എനിക്ക് തന്നേക്ക്‌ എന്റെ പൊന്നു മോളെ "

"അതെങ്ങനെ ശരിയാകും താങ്കള്‍ തിരിച്ചുപോകൂ... കുറച്ചു ദിവസത്തേക്ക് ഇങ്ങോട്ട് വരണ്ട എല്ലാം ശരിയാകും  വരെ !"

വീട്ടിനകത്ത് നിന്നും അവളുടെ കരച്ചിലുകളും  അമ്മുമ്മയുടെ സാന്ത്വനവും കേള്‍ക്കാമായിരുന്നു.അവിടെ ചെന്ന് ഈ അച്ഛനോട് "ക്ഷമിക്കു ..."എന്നുറക്കെ പറയണമെന്ന് തോന്നി
അവള്‍ ഉറക്കെ കരഞ്ഞു

"എനിക്ക പട്ടു പാവാട വേണം...... എന്‍റെ   അച്ഛന്‍ തന്നതല്ലേ എനിക്കത് വേണം.."

ഞാന്‍ തിരിച്ചു ചെന്ന് ആ പട്ടു പാവാട അവള്‍ക്കു നീട്ടി

" എന്‍റെ പോന്നുമോള്‍ക്കാണ് ..പിടിക്ക് "

അമ്മുമ്മ ഇറങ്ങി വന്നു 

"ഞാന്‍ പൊന്നു പോലെ നോക്കികൊള്ളാം .... എനിക്ക് തന്നേക്ക്‌ ".... 

ഞാന്‍ യാചിച്ചു

"നല്ല മനസ്സുള്ളയാള എനിക്ക് തോന്നി പക്ഷെ വേണ്ട അവളറിയട്ടെ.... എല്ലാം ഞാന്‍ പറഞ്ഞു മനസ്സിലാക്കികൊള്ളാം...."

തിരികെ നടക്കുമ്പോള്‍ അവള്‍ പുറകെ ഓടിവന്നു 

"അച്ഛാ ഞാനുമുണ്ട്.... എന്നേം കൊണ്ടുപോ......"

"ഈ അച്ചനോട് ക്ഷമിക്കു..... ആരും സമ്മതിക്കില്ല ഈ അച്ഛനെ കാണാ ന ആര്‍ക്കുമാവില്ല ,ഞാന്‍ വെറുമൊരു പോസ്റ്റുമാനാണ്  പോസ്റ്റുമാന് കത്തെഴുതാന്‍  അവകാശമില്ലല്ലോ?.....പുറകിലിരിക്കുന്ന കത്തുകള്‍ക്കുപോലും അവളുടെ ഏങ്ങലടികള്‍ സഹിക്കാന്‍ പറ്റുന്നില്ല...അച്ഛനോട് ക്ഷമിക്കു...കാലം നമ്മളെ ഒന്നിപ്പിക്കല്ല ......






4 അഭിപ്രായങ്ങൾ:

എന്റെ പുലരി പറഞ്ഞു...

വളരെ വളരെ മനോഹരം. അവതരണം അതിമനോഹരം.ഒരു മാലയില്‍ മുത്തുകള്‍ കൊരുത്തിട്ടിരിക്കുന്നത്പോലെയാണ് ശിൽപം രൂപപ്പെടുത്തിയിട്ടുള്ളത്. കഥയുടെ ഒടുവിലേക്കെത്തുമ്പോൾ എഴുത്തുകാരി വികാരാ‍ധീനനായിട്ടുണ്ട്..ഇല്ലേ..? കാരണം, ഒടുവിലേക്കെത്തുമ്പോൾ കഥയുടെ ആദ്യഭാഗത്ത് കാണിച്ചിട്ടുള്ള കയ്യടക്കം നഷ്ടപ്പെടുന്നത്പോലെ അനുഭവപെട്ടു.

കുറെ അക്ഷരത്തെറ്റുകൾ ഉണ്ട്. എല്ലാം എഡിറ്റ് ചെയ്തു കഥ റീ-പോസ്റ്റ് ചെയ്യൂ.
lkgmanu.blogspot.com

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ധന്യ രാജഗോപാല്‍ പറഞ്ഞു...

നന്ദി മനു ,തെറ്റുകള്‍ തിരുത്താം

IAHIA പറഞ്ഞു...

""" Solskjaer tells San Chol a transfer deal is imminent.>> It's past the deadline set by Dortmund."""

കുറച്ച് പാട്ട് കേട്ടാലോ ?