വെള്ളിയാഴ്‌ച, ഏപ്രിൽ 10, 2026

തനിച്ച്

   പോസ്റ്റുമാന്റെ ബെല്ലടി കേട്ടിട്ടാണ് റോസമ്മ പുറത്തേക്കു വന്നത് .കത്താണ് കൈയക്ഷരത്തില്‍ നിന്ന് തന്നെ മനസ്സിലായി ആരുടെതാണെന്ന്. അല്ലെങ്കില്‍ തന്നെ വേറെ ആരാ കത്തെഴുതാന്‍? വെട്ടിയും തിരുത്തിയഅക്ഷരങ്ങള്‍
പ്രീയപെട്ട റോസമ്മയ്ക്ക്,
                നിനക്കവിടെ സുഖമല്ലേ ?അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം.ആ ഒരു വിശ്വാസത്തിലാണ് ഞാനിവിടെ ജീവിക്കുന്നത്, എന്തൊക്കെയാണ് റൊബിന്‍റെയും ജോസിന്‍റെയും വിശേഷങ്ങള്‍ റോബിന്‍ ബൈക്കിന്റെ കാര്യം പറഞ്ഞിരുന്നു .അത് വാങ്ങികൊടുക്കണം,പൈസ ഞാന്‍ അയക്കുന്നുണ്ട് അവനതു പറഞ്ഞപ്പോള്‍ ഞാനൊത്തിരി ദേഷ്യപ്പെട്ടു .അവനോടു പറയണം ആ സമയത്ത് പപ്പയുടെ കൈയില്‍ കാശുണ്ടായിരുന്നില്ല അതുകൊണ്ടാണ് ബൈക്ക് വാങ്ങി തരില്ല എന്ന് പറഞ്ഞത്. ഇപ്പോഴും കാശുണ്ടായിട്ടല്ല, ഇവിടെ ഒരു കൂട്ടുകാരനോട് കടം വാങ്ങിയതാണ് കുട്ടികളോട് ഇതൊന്നും പറയണ്ട ,അവര്‍ക്ക് വിഷമമാകും എന്‍റെ ചെറുപ്പകാലത്ത് ഇതേപോലെ വാങ്ങിത്തരാന്‍ എനിക്ക് അപ്പനുണ്ടായിരുന്നില്ല, മമ്മ ഒരുപാട് കഷ്ടപെട്ടിട്ടാണ് ഞങ്ങള്‍ക്ക് ഉണ്ണാനും ഉടുക്കാനും വാങ്ങിത്തന്നിരുന്നത് എല്ലാം നിനക്കറിയാമല്ലോ? അതൊന്നും എന്‍റെ മക്കള്‍ക്ക്‌ വരരുത്.
             കുറച്ചു ദിവസമായി എനിക്കോരു തലചുറ്റല്‍ വരുന്നുണ്ട് ഒരു ദിവസം വണ്ടിയോടിച്ചപ്പോള്‍ തലകറക്കം വന്നു, വണ്ടി വഴിയിലിടെണ്ടിവന്നു. നമ്മുടെ മക്കളുടെ ഭാഗ്യം കൊണ്ടാണ് ഒന്നും സംഭവിക്കാതിരുന്നത്. കൂട്ടുകാരാണ് ആശുപത്രിയില്‍ കൊണ്ടുപോയത് ഷുഗര്‍ മുമ്പത്തേക്കാള്‍ കൂടിയിട്ടുണ്ട് പ്രഷറിന്‍റെ ഗുളിക തീര്‍ന്നിട്ട് ഒരാഴ്ചയായി ,കൂട്ടുകാര്‍ പറയുന്നുണ്ട് നാട്ടില്‍ പോകാന്‍ മക്കളൊക്കെ വലുതായില്ലേ ?എന്ന് ,എനിക്കിപ്പോഴും അവര്‍ കുഞ്ഞുങ്ങളാണ് ബലൂണിനായി ബഹളം വയ്ക്കുന്ന റോബിനും ,പപ്പായെന്നു വിളിച്ചു പുറകേനടക്കുന്ന ജോസുമാണ് എന്‍റെ മനസ്സ് നിറയെ ..അവരോടു നന്നായി പഠിക്കാന്‍ പറയണം അവരിലാണ് എന്റെപ്രതീക്ഷ എത്രനാ വെച്ച ഇവിടെ ഇങ്ങന്നെ ?ഇപ്പോള്‍ തന്നെ മുതലാളി മാരുടെ മുഖം മാറിത്തുടങ്ങി അസുഖം തന്നെ പ്രായമാണെങ്കില്‍ കൂടിവരുന്നു കൂടിവന്നാല്  അഞ്ചാറു
 മാസം കൂടി പിടിച്ചു നില്‍ക്കും  നാട്ടില്‍ വന്നുകുറച്ചു സ്ഥലമെല്ലാം വാങ്ങണമെന്നുണ്ട്നിന്‍റെ സ്വര്‍ണമിരിപ്പുണ്ടല്ലോ ?ഇപ്പോള്‍ സ്ഥലം മറിച്ചു വിറ്റാല്‍ നല്ല ലാഭാമാണത്രേ ,റിയാല്‍ എസ്റ്റേറ്റ്‌! എന്തായാലും നാട്ടില്‍ വരട്ടെ എന്നിട്ട് തീരുമാനിക്കാം
എന്തൊക്കെയാണ് നാട്ടിലെ വിശേഷങ്ങള്‍? സുഗുവേട്ടന്‍റെ മക്കള്‍ക്ക് ജോലി വല്ലതും ആയോ ? സുമതിയുടെ മോളുടെ കാര്യം എന്തായി ? ഞാന്‍ വരുന്ന കാര്യം ആരോടും പറയണ്ട  അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ലിസ്ട്ടിട്ടു തുടങ്ങും പറഞ്ഞിട്ട് വാങ്ങി കൊണ്ട് വന്നില്ലെങ്കില്‍ വിഷമാമാകും ഇവിടുത്ത ഈന്തപ്പനകളില്‍ ദര്ഹവും സ്വര്‍ണവും വസ്ത്രങ്ങളുമാണെന്ന് എല്ലാവരും വിശ്വസിക്കുന്നു ഇവിടെ വന്നവര്‍ക്കെ അതറിയാന്‍ പറ്റൂ ........ നീ കൊച്ചമ്മയുടെ അടുത്ത് പോകാറില്ലേ ? കൊച്ചച്ചന്‍ മരിച്ചിട്ട് ഇന്നേക്ക് ഒരു വര്ഷം തികയുന്നു ഇത്തവണ ഞാനിവിടെയ്ക്ക് പോരുമ്പോള്‍ കൊച്ചച്ചന്‍ എനിക്കൊരു ഷര്‍ട്ട്‌ തന്നിരുന്നു അതിടുമ്പോള്‍ മനസ്സിലൊരു വേദനയാണ്
ഇന്നിനി ഒന്നും എഴുതാന്‍ കഴിയുമെന്നു തോന്നുന്നില്ല എല്ലാവര്ക്കും നല്ലത് വരാന്‍ കര്‍ത്താവിനോട് പ്രാര്‍ഥിക്കുന്നു
                            എന്ന്
                         സ്വന്തം അച്ചായന്‍
കത്ത് വായിച്ചു കഴിഞ്ഞയുടനെ റോസമ്മ കട്ടിലില്‍ താടിക്ക് കയ്യും കൊടുത്തിരുന്നു. റോബിന്‍ അപ്പോഴാണ്‌ വന്നത് ‘എന്നാ മമ്മി എന്നാ പറ്റി ?മമ്മീടെ കപ്പല് മുങ്ങി പോയതുപോലുണ്ടല്ലോ...?കയ്യിലിരുന്ന കത്ത് റോബിന്റെ കയില്‍ ചുരുട്ടിയെല്‍പ്പിച്ചു റോസമ്മ പറഞ്ഞു .നിന്‍റെ പപ്പാന്‍റെ കത്ത് കാശുമില്ല ചെക്കുമില്ല ! എന്നത്തേയും പോലെ കുറെ പയ്യാരങ്ങള്‍ നാട്ടിലേക്കു വരുന്നത്രേ,  ഭൂമി തിരികാനോ മറിക്കാനോ പോണത്രേ റോബിന്‍ കത്ത് വായിച്ചു . മുഴുവന്‍ വായിക്കുന്നതിനു മുമ്പേ അവന്‍ തുള്ളിച്ചാടി”   ഹായ് പപ്പാ ബൈക്ക് വാങ്ങിത്തരാമെന്നു പറഞ്ഞല്ലോ                      ‘അടുക്കലയിലെതിയിട്ടും രോസ്സംമയ്ക്ക് അരിശം തീര്‍ന്നില്ല പത്രങ്ങളുടെ പടപട സഭ്ധം കേട്ട് റോബിന്‍ ചോദിച്ചു മമ്മ പാത്രങ്ങലോടെന്തിനാ അരിശം എന്തോക്കൊയോ പിരുപിരുത്ത് അലമാരിയില്‍ നിന്ന് സാരിയെടുതുടുത് രോസ്സംമ പുറത്തേക്ക് നടന്നു .യൂസഫിനെ കാണണം
യുസഫെ അച്ചായന്റെ കത്ത് വന്നിരുന്നു അടുത്ത് തന്നെ അച്ചായന്‍ വരുന്നുണ്ട് എന്റെ ചിട്ടി കിട്ടാരായിട്ടുണ്ടല്ലോ അത് എത്രയും പെട്ടന്ന് സരിയാക്കാന്‍ പറ്റില്ലേ ?
 യൂസഫ്‌ പറഞ്ഞു അതിനെന്താ ചേച്ചി ഞാനൊന്ന് ചെക്ക് ചെയ്യട്ടെ ? ചേച്ചി നാളെ വാ പെട്ടന്ന് തന്നെ കാര്യങ്ങള്‍ ശരിയാക്കിത്തരാം ആനന്ദനും ജോനുംമുണ്ടല്ലോ അവരോടും കൂടിയൊന്നു ആലോചിക്കട്ടെ എന്തായാലും ചേച്ചി നാളെ വാ
റോസ്സമ നെഞ്ചില്‍  കൈ വച്ചു ആശ്വാസമായി ,ചിട്ടിപ്പണം കിട്ടിയിട്ടുവേണം പനയത്തിളിരിക്കുന്ന സ്വ്വര്നം എടുക്കാന്‍ ,അച്ചായനോട് പറയാതെയാണ് സ്വര്‍ണം പണയം വെച്ചത് അവിടന്നയക്കുന്ന കാശു കൊണ്ട് എന്ത് ചെയ്യാനാ ?
ചേച്ചി വിഷമിക്കേണ്ട ,ബുക്കും രേസീതും കൊണ്ട് വാ വട്ടമെത്തിയിട്ടുന്ടെങ്കില്‍ കാശു തരാന്‍ തടസ്സമൊന്നുമില്ല
ഓ കര്‍ത്താവേ കാത്തു യൂസഫെ നിന്നിലുള്ള വിശ്വാസം കൊണ്ടാണ് ഞാനി ചിട്ടി ചേര്‍ന്നത്‌ എന്നാ ചേച്ചി പോട്ടെ ?
റോസമ്മ സന്തോഷത്തോടെ തിരിച്ചു നടന്നു വീട്ടിലെത്തിയപ്പോള്‍ ജോസ് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു “മമ്മി എവിടെ പോയതാ ഞാനെത്ര നേരമായി കാത്തു നില്‍ക്കുന്നു “
എന്നതാ കാര്യം ?
അത് ...അതെനിക്കൊരു നൂറു രൂപ വേണം
നൂറല്ല ഇരുനൂറു തരാം നിന്റെ പപ്പാ അയച്ചിട്ടുണ്ട് പോടാ ചെക്കാ നൂറു രൂപാത്രേ
ജോസ് കൈ ചുമരിളിടിച്ചു ‘മമ്മി പൈസ തരാമെങ്കില്‍ താ ഇല്ലെങ്കില്‍ ഞാന്‍ വേറെ വഴി കണ്ടിട്ടുണ്ട്
പോടാ ചെക്കാ ഇവിടെ തലയ്ക്കു തീ പിടിച്ചു നില്‍ക്കുമ്പോഴാ അവന്‍റെ ഒരു നൂറു രൂപ ! നീ വേറെ വഴി കണ്ടിട്ടുണ്ടല്ലോ അത് നോക്കിക്കോ...

റോസ്സമ അലമാര തുറന്നു ബുക്കെടുത്ത്‌ നോക്കി ചിട്ടി പണം കിട്ടണമെങ്കില്‍ രണ്ടു തവണ കൂടി അടക്കണം. കരുതിവെച്ച പൈസ എണ്ണി നോക്കി തികയും ..കുറച്ചു സാധനങ്ങള്‍ കൂടി വാങ്ങാനുണ്ട്‌ .പണയമെടുക്കാന്‍ ചിട്ടിപ്പണം മാത്രം പോര ,കുറച്ചുപൈസ കൂടി വേണം അതിനൂകൂടിയുള്ള പൈസയുണ്ട്  നാളെ രാവിലെ തന്നെ യൂസഫിനെ ചെന്ന് കാണണം  

അഭിപ്രായങ്ങളൊന്നുമില്ല:

കുറച്ച് പാട്ട് കേട്ടാലോ ?